ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു

ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു

എടവണ്ണ: ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കാൽ തെറ്റി ആഴമുള്ള ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു ഉടൻ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി യുവാവിനെ കണ്ടെത്തി ഉടൻ എടവണ്ണ രാജഗിരി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മമ്പാട് മേപ്പാടം റഹ്മാനിയാ കോളേജിന് സമീപം താമസിക്കുന്ന ചേന്നൻ കുളങ്ങര നുഹ് മാൻ (22) ആണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Sharing is caring!