ഗൾഫിലേക്ക് മടങ്ങാനൊരുങ്ങവേ പൊന്നാനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഗൾഫിലേക്ക് മടങ്ങാനൊരുങ്ങവേ പൊന്നാനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പൊന്നാനി: അവധിക്ക് നാട്ടിലെത്തി ഗൾഫിലേക്ക് തിരികെ മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് പള്ളിക്കര ഷൺമുഖന്റെ മകൻ പള്ളിക്കര ശ്രീജേഷാണ് (36) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഖത്തറിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറോടെയാണ് മരിച്ചത്. കുഴഞ്ഞ് വീണ ശ്രീജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ് ശ്രീമതി. ഭാര്യ : അഞ്ജലി. മകൻ സായി കൃഷ്ണ. സഹോദരങ്ങൾ : അനില, ശ്രീഷ

Sharing is caring!