ന​ഗ്നനായി മോഷണത്തിനിറങ്ങി കുപ്രസിദ്ധി നേടിയ മോഷ്ടാവ് മലപ്പുറത്ത് പിടിയിൽ

ന​ഗ്നനായി മോഷണത്തിനിറങ്ങി കുപ്രസിദ്ധി നേടിയ മോഷ്ടാവ് മലപ്പുറത്ത് പിടിയിൽ

കോട്ടക്കൽ എടരിക്കോട് പച്ചക്കറി കടയിലെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കൽ പോലീസ് പിടിയിൽ. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം ന​ഗ്നനായി നടന്ന് മോഷണം നടത്തിയതിന് ഇയാൾ പിടിയിലായിരുന്നു. തമിഴ്നാട് ​ഗൂഡല്ലൂർ സ്വദേശിയായ അബ്ദുൾ കബീറാണ് പ്രതി.

മലപ്പുറത്തും സമീപ ജില്ലകളിലുമായി 15ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ഒരു സ്ഥലം കേന്ദ്രീകരിച്ച് പരമാവധി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. രാത്രികാലങ്ങളിൽ ആളില്ലാത്ത വീടും, കടകളും കേന്ദ്രീകരിച്ചാണ് മോഷണം. പ്രത്യേത അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടകൂടിയത്. കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ അർഷദ്, എസ് ഐ എസ് കെ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!