മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ മലപ്പുറത്തുകാരന്റെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശി പരശുറാം

മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ മലപ്പുറത്തുകാരന്റെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശി പരശുറാം

കോട്ടക്കല്‍: മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ ജീവന് രക്ഷയായി തമിഴ്‌നാട് സ്വദേശി പരശുറാം. കൊഴൂര്‍ സ്വദേശി ചീരന്‍കുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്ന ഷിജുവിന്റെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. ഖുര്‍ബാനിക്ക് സമീപം നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറ്റില്‍ ഇന്നലെയായിരുന്നു അപകടം. മണ്ണിനടയില്‍ കുടുങ്ങിയ എടരിക്കോട് സ്വദേശി അലി അക്ബര്‍ മരണപ്പെട്ടിരുന്നു.

പരശൂറാമിന്റെ പെട്ടെന്നുള്ള ഇടപെടല്‍ മൂലമായിരുന്നു ഒരു ജീവനെങ്കിലും രക്ഷിക്കാനായത്. കിണറ്റില്‍ ആളുകള്‍ കുടുങ്ങിയെന്ന് കേട്ട് ഉടന്‍ ഇറങ്ങി ഒരാളുടെ മുഖം പുറത്തു കാണും വരെ മണ്ണ് മാന്തി ശ്വാസം കിട്ടാന്‍ പാകത്തില്‍ വെച്ചാണ് പരശൂറാം മുകളിലേക്ക് കയറിയത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് ഇയാളെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്.
ചാവക്കാടിനടത്ത് വാഹനാപകടം, മലപ്പുറത്തുകാരന്‍ മരിച്ചു, സുഹൃത്തിന് ഗുരുതര പരുക്ക്‌
മണ്ണിനെടയില്‍ പെട്ടുപോയ മറ്റൊരു ജീവനെ രക്ഷിക്കാനാവാതെ പോയതിലുള്ള മനോവിഷമത്തിലാണ് പരശുറാം. തമിഴാനാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 37 വര്‍ഷമായി കോട്ടക്കലിലാണ് താമസിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പരശുറാമിനെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

Sharing is caring!