ബുഖാരി ദഅ്‌വ കോളേജ് ഖത്മുൽ ബുഖാരി സംഗമം സമാപിച്ചു

ബുഖാരി ദഅ്‌വ കോളേജ് ഖത്മുൽ ബുഖാരി സംഗമം സമാപിച്ചു

കൊണ്ടോട്ടി: ബുഖാരി ദഅ്‌വ കോളേജ് ഖത്മുൽ ബുഖാരി സംഗമം സമാപിച്ചു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി. മത പ്രബോധന രംഗത്ത് കർമ നിരതരാകണമെന്നും പുതിയകാലത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് മതത്തിന്റെ സന്ദേശങ്ങൾ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി പ്രബോധന വഴിയിലേക്കിറങ്ങുന്ന യുവ പണ്ഡിതന്മാരുടെ ബുഖാരി ദർസിന്റെ സമാപനമാണ് ഖത്മുൽ ബുഖാരി.

ദഅ്‌വാ കോളേജ് പ്രിൻസിപ്പാൾ അബൂഹനീഫൽ ഫൈസി തെന്നല, സയ്യിദ് ഹബീബ് കോയ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ഹൈദറൂസി ചിറയിൽ, അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഹംസ ബാഖവി തെന്നല, അബ്ദുള്ള അഹ്‌സനി ചെങ്ങാനി, പി.എച്ച് അബ്ദുറഹ്മാൻ ദാരിമി, ഖാലിദ് അഹ്സനി ഫറോക്ക്, സി.കെ.യു മൗലവി മോങ്ങം, ഹസൻ സഖാഫി തറയിട്ടാൽ, ബീരാൻകുട്ടി മുസ്‌ലിയാർ മുതുവല്ലൂർ പങ്കെടുത്തു.

Sharing is caring!