കേരളീയം മാധ്യമ അവാര്‍ഡ് വി.പി.നിസാറിന് മുഖ്യമന്ത്രി സമ്മാനിച്ചു

കേരളീയം മാധ്യമ അവാര്‍ഡ്  വി.പി.നിസാറിന് മുഖ്യമന്ത്രി സമ്മാനിച്ചു

മലപ്പുറം: കേരളീയം വി.കെ. മാധവന്‍കുട്ടി അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. അമ്പതിനായിരത്തി ഒന്നഒ രൂപയും പ്രശ്സ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വെച്ചു നടന്ന ചടങ്ങില്‍ എം.പിയും കേരളീയം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ചെയര്‍മാനുമായ പി.വി.അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മൂന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍, കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ ജെ.രാജ്മോഹന്‍, നോര്‍ക്ക റൂട്ട്സ് ചെയര്‍മാന്‍ ജെ.കെ. മേനോന്‍, ലാലു ജോസഫ് പ്രസംഗിച്ചു. 2021 ഡിസംബര്‍ 21 മുതല്‍ 28 വരെ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഉടലിന്റെ അഴലളവുകള്‍’ എന്ന ലേഖന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ പുരസ്‌കാരം, കേരളാ നിയമസഭാ മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ പുരസ്‌കാരം, കേരളാ മീഡിയാ അക്കാദമി മാധ്യമ അവാര്‍ഡ്, കേരളീയം വി.കെ. മാധവന്‍കുട്ടി മാധ്യമ അവാര്‍ഡ് തുടങ്ങിയ 21മാധ്യമ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Sharing is caring!