എടപ്പാളിൽ അമ്പലത്തിൽ കവർച്ച നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

എടപ്പാളിൽ അമ്പലത്തിൽ കവർച്ച നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

എടപ്പാൾ: തൃപുരാനന്ദര ക്ഷേത്രത്തിലെ പൂജാ സാമ​ഗ്രികൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി. മോഷണം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇവരെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. ചങ്ങരംകുളം നന്നംമുക്ക് താമസിക്കുന്ന പുതിയേടത്ത് ലത്തീഫ് (38), തൃശൂർ പുത്തൂർ സ്വദേശി ചെമ്മാനി വിഷ്ണു (31) എന്നിവരെയാണ് പിടികൂടിയത്.

ക്ഷേത്രത്തിൽ നിന്നും തൂക്ക് വിളക്കും, മണികളും അടക്കമുള്ള പൂജാ സാമ​ഗ്രികൾ ആണ് കവർച്ച ചെയ്തത്. ചങ്ങരംകുളം എസ് ഐ ബാബു ജോർജ്, സി പി ഒ രാജേഷ്, സീനിയർ സി പി ഒ ഷിജു എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Sharing is caring!