ഒമാനില്‍ മലപ്പുറത്തുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഒമാനില്‍ മലപ്പുറത്തുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

സലാല: ചേളാരി സുപ്പര്‍ ബസാര്‍ സ്വദേശി ചോലയില്‍ വീട്ടില്‍ അഷറഫ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഡോക്ടര്‍ എത്തി പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സാധയിലെ അല്‍ കാഫില ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു. ഭാര്യ അഫ്സത്ത്. ആദില്‍ അദ്നാന്‍, അഫ്നാന്‍, ഷന്‍സ എന്നിവര്‍ മക്കളാണ്. മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.

Sharing is caring!