കൊണ്ടോട്ടി സ്വദേശി ട്രെയിൻ യാത്രക്കിടെ പോസ്റ്റിൽ തലയിടിച്ചു മരിച്ചു

കൊണ്ടോട്ടി സ്വദേശി ട്രെയിൻ യാത്രക്കിടെ പോസ്റ്റിൽ തലയിടിച്ചു മരിച്ചു

കൊണ്ടോട്ടി: മൊറയൂർ സ്വദേശി ട്രെയിൻ യാത്രക്കിടെ പോസ്റ്റിൽ തല ഇടിച്ചു മരിച്ചു. കൊണ്ടോട്ടി മൊറയൂർ സലഫി ജബലിൽ താമസിക്കുന്ന ബംഗ്ളാൻ അബ്ബാസിന്റെ മകൻ ഷബീർ (26) ആണ് മരിച്ചത്. കൊല്ലം ശാസ്താം കോട്ടയിൽ വെച്ച് ട്രെയിൻ യാത്രകിടെ പോസ്റ്റിൽ തല ഇടിക്കുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധു കൾക്ക് വിട്ടു നൽകും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!