ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസാധ്യാപകന് മുപ്പത്തേഴര വർഷം കഠിന തടവ്

ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസാധ്യാപകന് മുപ്പത്തേഴര വർഷം കഠിന തടവ്

മലപ്പുറം: പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകന് മുപ്പത്തേഴര വർഷം കഠിന തടവും, 80,000 രൂപ പിഴയും. പള്ളിയിലെ മുറിയിൽ വെച്ച് കുട്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനം നടത്തിയെന്നാണ് കേസ്. മഞ്ചേരി എളങ്കൂറിലെ ചെറുകുളം കിഴക്കുമ്പറമ്പില്‍ സുലൈമാനെ (56) യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ആര്‍.ദിനേഷ് ശിക്ഷിച്ചത്.

2015 ഏപ്രില്‍ മാസത്തിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന 11 വയസ്സുള്ള കുട്ടിയെ പള്ളിയിലെ മുറിയില്‍ വച്ച് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയെന്നുമാണ് കേസ്.
ചോക്ലേറ്റും, ചുരിദാറും നല്‍കി 15കാരിയെ പീഡിപ്പിച്ചു, മലപ്പുറത്ത് 20കാരന്‍ അറസ്റ്റില്‍
വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ എം സുലൈൻമാൻ, എം കെ ഷാജി എന്നിവരായിരുന്നു അന്വേഷണം ഉദ്യോ​ഗസ്ഥർ. പിഴയടക്കില്ലെങ്കില്‍ 34 മാസം അധിക തടവും അനുഭവിക്കണം. പിഴതുകയിൽ 70,000 രൂപ ഇരയ്ക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി ആയിഷ.പി.ജമാല്‍, അശ്വനി കുമാര്‍ എന്നിവര്‍ ഹാജരായി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!