ഉംറ കഴിഞ്ഞു മടങ്ങിയ തീർഥാടക കരിപ്പൂരിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു

കരിപ്പൂർ: ഉംറ കഴിഞ്ഞ് കരിപ്പൂർ വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു കോഴിക്കോട് ഒളവണ്ണ സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സിയാറത്തും പൂർത്തിയാക്കി ജിദ്ദ എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട ഒളവണ്ണ ഒടുമ്പ്ര സ്വദേശിനി പൂക്കാട്ട് സഫിയ (50) ആണ് മരണപ്പെട്ടത്.
വിമാനത്തിൽ വെച്ച് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വിമാനം ഗോവ എയർപോർട്ടിൽ എമർജൻസി ലാന്റിങ് നടത്തുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി സംസ്ക്കരിച്ചു. മകൾ – ആരിഫ. മരുമകൻ – ഫിറോസ്. സഹോദരങ്ങൾ – റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]