ബാം​ഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് സിന്തറ്റിക് ഡ്ര​ഗ്, രണ്ടുപേരെ പിടികൂടി വഴിക്കടവ് പോലീസ്

ബാം​ഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് സിന്തറ്റിക് ഡ്ര​ഗ്, രണ്ടുപേരെ പിടികൂടി വഴിക്കടവ് പോലീസ്

വഴിക്കടവ്: പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. കരുളായി സ്വദേശികളായ കാരക്കാടൻ ഷറഫുദ്ദീൻ എന്ന കുള്ളൻ ഷർഫു, (35), കൊളപ്പറ്റ റംസാൻ(43) എന്നിവരെയാണ് വഴിക്കടവ് എസ് ഐ കെ.ജി. ജോസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 17 ഗ്രാം എം ഡി എം എ യും പിടിച്ചെടുത്തു. ‍

ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡി വൈ എസ് പി സാജു.കെ.അബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് രാവിലെ 10.00 മണിയോടെ നാടുകാണി ചുരത്തിലെ ഒന്നാം വളവിൽ വെച്ച് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കും പുറമെ രഹസ്യ കേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് സംഘം ചേർന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം ഡി എം എ എത്തിച്ചിരുന്നത്. വിപണിയിൽ അരലക്ഷം രൂപയോളെ വിലവരും പിടിച്ചെടുത്ത എം ഡി എം എ ക്കെന്ന് പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 14 കിലോ കഞ്ചാവ് കൈവശം വെച്ചതിന് ഷറഫുദ്ദീന് എക്സൈസ് കേസ്സും നിലവിലുണ്ട്.

എസ് ഐ രവികുമാർ.വി, സിപിഓ ജിതിൻ.എ, ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Sharing is caring!