തിരൂരങ്ങാടിയിൽ എക്സൈസിന്റെ തന്ത്രപരമായ ഇടപെടൽ, കോളേജിന് സമീപം മയക്കുമരുന്ന് വിറ്റിരുന്നവർ പിടിയിൽ

തിരൂരങ്ങാടിയിൽ എക്സൈസിന്റെ തന്ത്രപരമായ ഇടപെടൽ, കോളേജിന് സമീപം മയക്കുമരുന്ന് വിറ്റിരുന്നവർ പിടിയിൽ

തിരൂരങ്ങാടി: മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന രണ്ടു യുവാക്കൾ പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായി. പി എസ് എം ഒ കോളജിന് സമീപത്താണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിൻ പിടികൂടി. തിരൂരങ്ങാടി മമ്പുറം വെട്ടത്ത് സ്വദേശി ഇരണിക്കൽ ചിക്കു എന്ന ഹാഷിഖ്, പരപ്പനങ്ങാടി അരിയല്ലൂർ കൊടക്കാട് സ്വദേശി വാണിയം പറമ്പത്ത് സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.

തിരൂരങ്ങാടി പി എസ് എം ഒ കോളജിന് സമീപം മുറി വാടകക്ക് എടുത്തു മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്ന പ്രതികൾ ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവർ സംഘ ത്തിലുണ്ടായിരുന്നു.

Sharing is caring!