മലപ്പുറത്തെ ഫർണീച്ചർ യൂണിറ്റിൽ തീപിടിത്തം, വൻ നാശനഷ്ടം

മലപ്പുറത്തെ ഫർണീച്ചർ യൂണിറ്റിൽ തീപിടിത്തം, വൻ നാശനഷ്ടം

മലപ്പുറം: കണ്ണമംഗലം, ചേരേക്കാട് പ്രവർത്തിക്കുന്ന ലീഡർ വുഡ് ഇൻഡസ്റ്റീസിൽ വൻ തീപിടത്തം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീ പിടിച്ചത്. കൂലപ്ലാക്കിൽ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ നിർമ്മാണത്തിനുള്ള ഉരുപ്പടികളും നിർമ്മിച്ചു വെച്ച ഫർണിച്ചറുകളും കത്തി നശിച്ചിട്ടുണ്ട്. കെട്ടിടവും ഭാഗികമായി കത്തി നശിച്ചു. ഫർണിച്ചർ പോളിഷിങ്ങിന് ഉപയോഗിക്കുന്ന കംപ്രസറും അഗ്നിക്കിരയായി.

മലപ്പുറം ഫയർ & റസ്ക്യുസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീമിന്റെ നേതൃത്വത്തിൽ മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ജില്ലാ ഫയർ ഓഫീസർ എസ്.എൽ ദിലീപ് സംഭവ സ്ഥലത്ത് സന്നിഹിതനായിരുന്നു.

Sharing is caring!