മലപ്പുറത്തെ അൻഷിദിന്റെ ബാക്ക്ഹീൽ ​ഗോൾ ഏറ്റെടുത്ത് ഐ എസ് എല്ലും; അഭിനന്ദനവുമായി പ്രമുഖർ

മലപ്പുറത്തെ അൻഷിദിന്റെ ബാക്ക്ഹീൽ ​ഗോൾ ഏറ്റെടുത്ത് ഐ എസ് എല്ലും; അഭിനന്ദനവുമായി പ്രമുഖർ

അരീക്കോട്: കു​നി​യി​ൽ അ​ൽ അ​ൻ​വാ​ർ യു.​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​കെ. അ​ൻ​ഷി​ദി​ന്റെ ബാ​ക്ക് ഹീ​ൽ ഗോൾ തങ്ങളുടെ ഔദ്യോ​ഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ഇന്ത്യൻ സൂപ്പർ ലീ​ഗ്. ​പാ​ണ്ടി​ക്കാ​ട് ചെ​മ്പ്ര​ശ്ശേ​രി​യി​ൽ ന​ട​ന്ന അ​ണ്ട​ർ 12 ടൂ​ർ​ണ​മെന്റിലാണ് പലരേയും ആരാധകരാക്കിയ വൈറൽ ​ഗോൾ പിറന്നത്. പല പ്രമുഖരും അൻഷിദിന്റെ ​ഗോൾ പങ്കുവെച്ചിരുന്നു.
ആളൂരിലെ തോല്‍പിച്ച മലപ്പുറത്തുകാരി വക്കീല്‍ ഇപ്പോള്‍ പോക്‌സോ കേസ് പ്രതിക്കു വാങ്ങിച്ചു നല്‍കിയത് 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും
ഗോ​ൾ കീ​പ്പ​റെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ലെ​ത്തു​ന്ന ദൃ​ശ്യം പ​രി​ശീലകൻ ഇം​ദാ​ദ് കോ​ട്ട​പ്പ​റ​മ്പ​നാ​ണ് പകർത്തി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്. തുടർന്ന് ദൃശ്യങ്ങൾ വൈറൽ ആവുകയായിരുന്നു. ‘പ​ന്ത് വ​രു​ന്ന​ത് കീ​പ്പ​ർ ക​ണ്ടി​ല്ല’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാണ് വീഡിയോ ഐ എസ് എൽ ഔദ്യോ​ഗിക അക്കൗണ്ടുകൾ പങ്കുവെച്ചത്.

നിമിഷങ്ങൾക്കകം വീഡിയോ അവിടെയും വൈറൽ ആവുകയായിരുന്നു. അൻഷിദിന് അനുമോദനവുമായി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കാവനൂർ കാസ്കോ ക്ലബ് താരമായ അൻഷിദിന്റെ ഇരട്ട​ഗോൾ മികവിൽ മമ്പാട് റെയിൻബോ ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തുകയായിരുന്നു.

ക​ന്നി​ടം​കു​ഴി​യി​ൽ അ​ബ്ദു​ൽ അ​സീ​സ്-​കെ. അ​സ്മാ​ബി ദ​മ്പ​തി​ക​ളു​ടെ മകനാണ്. ഒരു വർഷമായി കാസ്കോ ക്ലബ് അക്കാദമിയിൽ പരിശീലനം നേടുകയാണ്. കോച്ച് അനസാണ് അൻഷിദിലെ പ്രതിഭയെ കണ്ടെത്തിയത്.

Sharing is caring!