മാനസിക വളര്‍ച്ചകുറവുള്ള സ്ത്രീക്കെതിരെ ലൈംഗിക പീഡനം പ്രതിക്ക് 11വര്‍ഷം കഠിന തടവും 51,000 രൂപ പിഴയും

മാനസിക വളര്‍ച്ചകുറവുള്ള  സ്ത്രീക്കെതിരെ ലൈംഗിക പീഡനം പ്രതിക്ക് 11വര്‍ഷം  കഠിന തടവും 51,000 രൂപ  പിഴയും

നിലമ്പൂര്‍: മാനസിക വളര്‍ച്ചക്കുറവുള്ള സ്ത്രിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 11 വര്‍ഷം കഠിന തടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര്യവീട്ടില്‍ രാജീവിനെതിരെയാണ്(45) നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. 2015 ല്‍ പോത്തുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോള്‍ മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.അബ്ദുല്‍ ബഷീര്‍ ആണ് കേസ് അനേ്വഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സാം കെ ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പൊലീസ് സേ്റ്റഷനിലെ എസ്.സി.പി.ഒ പി.സി.ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ് ജയില്‍ മുഖാന്തിരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.

Sharing is caring!