മലപ്പുറം ചിയ്യാനൂരില്‍ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

മലപ്പുറം ചിയ്യാനൂരില്‍ പിക്കപ്പ് ബൈക്കിലിടിച്ച്  പ്രവാസി യുവാവ് മരിച്ചു

മലപ്പുറം: ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയില്‍ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി പരേതനായ കോട്ടേലവളപ്പില്‍ സിദ്ധിയുടെ മകന്‍ മുഹമ്മദ്(43) ആണ് മരിച്ചത്.മക്കളായ ഹംന ജുബിന്‍,ഹയ ആയിഷ എന്നിവര്‍ക്ക് പരിക്കേറ്റു.വളയംകുളം എംവിഎം സ്‌കൂളില്‍ നിന്ന് മക്കളെ എടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മാതാവ് കദീജകുട്ടി.ഭാര്യ:ഷെമീന.മക്കള്‍:ഹംന ജുബിന്‍,ഹയ ആയിഷ,ഹാമിഷ് അര്‍ഫാന്‍.സഹോദരങ്ങള്‍:റഷീദ്,സജ്‌ന

Sharing is caring!