മലപ്പുറം വള്ളിക്കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 20കാരന്‍ മരിച്ചു

മലപ്പുറം വള്ളിക്കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 20കാരന്‍ മരിച്ചു

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഉഷ നഷ്‌സറിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി പറകാട്ട് മാളിയേക്കല്‍ ചെമ്പങ്ങാട്ട് പറമ്പില്‍ മുഹമ്മദ് ജാസില്‍(20) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!