മലപ്പുറത്ത് 12 വയസ്സുകാരരെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പ്രതിക്ക് 32 വര്‍ഷത്തെ കഠിന തടവും 75000 രൂപ പിഴയും

മലപ്പുറം: 12 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പ്രതിക്ക് 32 വര്‍ഷത്തെ കഠിന തടവും 75000 രൂപ പിഴയും. മലപ്പുറം അമരമ്പലം പഞ്ചായത്തിലെ മേലെ കൂറ്റമ്പാറ വടക്കന്‍ സമീര്‍ (43) എന്നയാളെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി കെ പി ജോയി ശിക്ഷിച്ചത്. പ്രതിയെ മഞ്ചേരിയിലെ പ്രത്യേക സബ് ജയിലിലേക്കയച്ചു. നിലമ്പൂരില്‍ പുതിയ ഫാസ്റ്റ് ട്രാക് കോടതി വന്നശേഷമുള്ള ആദ്യത്തെ വിധിയാണിത്.12 വയസുള്ള ആണ്‍കുട്ടിയെ പലപ്പോഴായി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രത്തിന് ഇരയാക്കിയ സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍ ചെയത കേസിലാണ് കോടതി നടപടി. 377 ഐപിസി നിയമപ്രകാരം 5 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസത്തെ സാധാരണ തടവും പോക്സോ നിയമപ്രകാരം മൂന്ന് വകുപ്പുകളിലായി 27 വര്‍ഷം കഠിന തടവും 65000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും 9 മാസത്തെ സാധാരണ തടവും ഉള്‍പ്പെടെയാണ് വിധി.പൂക്കോട്ടുംപാടം പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന അമൃത രംഗനാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസാണ് ഹാജരായി. വഴിക്കടവ് പോലിസ് സ്റ്റേഷനിലെ എസ്പിസി പി ഷിബ പ്രോസിക്യൂഷനെ സഹായിച്ചു.2014ലാണ് കേസിന് ആസ്പദമായ സംഭവം. പലതവണ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. 2015ല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2016ല്‍ പൂക്കോട്ടുംപാടം പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ 10 ഓളം സാക്ഷികളെ വിസ്തരിക്കുകയും 12 ഓളം രേഖകള്‍ കോടതി പരിഗണിക്കുകയും ചെയ്തു.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]