മലപ്പുറം വള്ളിക്കുന്നില്‍ അജ്ഞാതനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം വള്ളിക്കുന്നില്‍ അജ്ഞാതനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന്: അജ്ഞാതനായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രവിമംഗലം അമ്പലത്തിന് കിഴക്ക് ഭാഗത്ത് കളത്തില്‍പീടിക പരിസരത്ത് റെയില്‍വേ ട്രാക്കിലാണ് യുവാവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9 :30 ഓടെ ആണ് സംഭവം. 35 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന യുവാവ് മെറൂണ്‍ കളറില്‍ കറുത്ത കള്ളികളുള്ള ഷര്‍ട്ടും വെള്ള കള്ളിമുണ്ടുമാണ് ധരിച്ചിരിന്നത്. തലമുടി അല്പം നീട്ടിവളര്‍ത്തിയിട്ടുണ്ട്. മൃതദേഹം പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരിച്ചറിയുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Sharing is caring!