15കാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് കുറ്റക്കാരനെന്ന് കോടതി : ശിക്ഷ നാളെ

മഞ്ചേരി : പതിനഞ്ചുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ പിതാവ് കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി. പ്രതിക്കുള്ള ശിക്ഷ ജനുവരി 30ന് ജഡ്ജി കെ രാജേഷ് വിധിക്കും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്നും തിരിച്ചെത്തിയതായിരുന്നു മുന്‍ മദ്രസ അധ്യാപകന്‍ കൂടിയായ പ്രതി. വീട്ടിലിരുന്നു പഠിക്കുകയായിരുന്ന കുട്ടിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. 2021 മാര്‍ച്ച് മാസത്തിലാണ് സംഭവം. തുടര്‍ന്ന് ഒക്‌ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീര്‍ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി.
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്കി ഫുട്ബോള്‍ രംഗത്ത് [...]