കാട്ടു തേനീച്ചകളുടെ കുത്തേറ്റ് അഞ്ചു പേര്‍ക്കു പരിക്ക്

കാട്ടു തേനീച്ചകളുടെ കുത്തേറ്റ് അഞ്ചു പേര്‍ക്കു പരിക്ക്

കാളികാവ്-കാട്ടു തേനീച്ചകളുടെ കുത്തേറ്റ് അഞ്ചു പേര്‍ക്കു പരിക്ക്. ഈനാദിയില്‍ ചെങ്കോട് പാലത്തിന് സമീപത്താണ് സംഭവം. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂത്തേടത്ത് നിന്നു കാളികാവ് വഴി മണ്ണാര്‍ക്കാട്ടേക്ക്
സ്‌കൂട്ടറില്‍ പോവുകയായിരുന്ന അമ്പത്തിരണ്ടുകാരനായ സെബാസ്റ്റ്യന്‍ കെ. ദേവസ്യക്കാണ് ആദ്യം തേനീച്ചയുടെ കുത്തേറ്റത്. ഇയാള്‍ വാഹനം നിര്‍ത്തി ഓടുകയും പുഴയോരത്ത് ഉരുളുകയുമായിരുന്നു. ഇയാളെ രക്ഷിക്കാനെത്തിയ സമീപത്തെ ടൈല്‍സ് കടയിലെ ജീവനക്കാരായ തബ്ഷീര്‍ അഞ്ചച്ചവിടി, ഷാനവാസ് അടക്കാക്കുണ്ട്, ഉനൈസ് ഉദരംപൊയില്‍, സൂരജ് കോഴിക്കോട് എന്നിവര്‍ക്കും തേനീച്ചയുടെ കുത്തേല്‍ക്കുകയായിരുന്നു.
സെബാസ്റ്റ്യനെ വണ്ടൂര്‍ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു നാലുപേരെയും കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചു പേരും അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Sharing is caring!