അജ്മീർ തീർഥാടനത്തിന്റെ പേരിൽ മുറിയെടുത്ത് മലപ്പുറത്ത് കഞ്ചാവ് കച്ചവടം, പ്രതികൾ പിടിയിൽ

അജ്മീർ തീർഥാടനത്തിന്റെ പേരിൽ മുറിയെടുത്ത് മലപ്പുറത്ത് കഞ്ചാവ് കച്ചവടം, പ്രതികൾ പിടിയിൽ

തിരൂരങ്ങാടി: അജ്മീര്‍ തീര്‍ത്ഥാടനത്തിനുള്ള ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ കഞ്ചാവ് കടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ട്രെയിന്‍ മാര്‍ഗം എത്തിച്ച പന്ത്രണ്ട് കിലോ കഞ്ചാവുമായി കണ്ണംകുളം, കൂത്തുപറമ്പ് സ്വദേശികളാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. മമ്പുറം ജുമാമസ്ജിദിന് സമീപത്തെ റൂമില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആന്ധ്രയിൽ നിന്നും ട്രെയിൻ മാർ​ഗമാണ് തിരൂരങ്ങാടിയിലേക്ക് കഞ്ചാവ് എത്തിച്ചത്. കൂത്ത്പറമ്പ് നസിയമൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസക്കുഞ്ഞ്മാക്കാനകത്ത് ജാബിർ എന്നിവരാണ് പോലീസ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്ന കഞ്ചാവ് വിൽപനയ്ക്കായി മലപ്പുറത്ത് ചിലർ കാരിയർമാരായി പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്.

അജ്മീർ തീർഥാടനത്തിനായി വിശ്വാസികളെ കൊണ്ടുപോകുന്ന ഏജൻസി എന്ന നിലയ്ക്കാണ് പ്രതികൾ മമ്പുറത്ത് റൂമെടുത്തത്. ഇവിടെയാണ് കഞ്ചാവ് പ്രതികൾ സൂക്ഷിച്ചതും. രഹസ്യ വിരത്തെ തുടർന്നായിരുന്നു പോലീസ് ഇവിടം റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയതെന്ന് താനൂർ ഡി വൈ എസ് പി പി വി ബെന്നി പറഞ്ഞു. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് കുമാറിനാണ് രഹസ്യ വിവരം ലഭിച്ചത്. പരപ്പനങ്ങാടി സി ഐ കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് എന്നിവരങ്ങുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Sharing is caring!