പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം

മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ അപ്രസക്തമായ മൂന്നാം ഏകദിനത്തിന് കാണികൾ കുറഞ്ഞുവെന്നതായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. പട്ടിണി പാവങ്ങൾ കളി കാണാൻ വരേണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണത്തോടെയാണ് തിരുവനന്തപുരത്ത് വിരുന്നെത്തിയ മത്സരം വിവാദമായത്.
ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയിലെ എല്ലാ മത്സരങ്ങൾക്ക് സ്റ്റേഡിയം നിറഞ്ഞ് കാണികളെത്തിയിരുന്നു. ഈ അടുത്ത് നടന്ന ഇന്ത്യയുടെ പരമ്പരയിൽ തിരുവനന്തപുരത്തെ മത്സരത്തിന് മാത്രമാണ് കാണികളുടെ എണ്ണം വളരെയധികം കുറഞ്ഞത്. പട്ടിണി പാവങ്ങൾ കളി കാണാൻ വരേണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇതിനൊരു കാരണമായി പറയുന്നത്.
തിരുവനന്തപുരം ഏകദിനത്തിന് ആള് കുറഞ്ഞതിന് പുറമേ മന്ത്രിയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടക്കുന്ന ശീതസമരം പൊതുവേദിയിൽ ചർച്ചയായതിലും ബി സി സി ഐക്ക് അതൃപ്തി ഉണ്ട്. തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ കേരളത്തിന് അനുവദിച്ച് കിട്ടുന്നതിന് ഇത് തടസമാകുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പ് വേദിയാകുന്നതിനുള്ള കേരളത്തിന്റെ ശ്രമത്തിനും ഇത് തിരിച്ചടിയാകും.
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]