13കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മലപ്പുറം സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

13കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മലപ്പുറം സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: 13വയസ്സുകാരനായ വിദ്യാര്‍ഥിയെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പോക്‌സോ കേസില്‍ മലപ്പുറം ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും കോഡൂര്‍ വലിയാട് സ്വദേശിയും ആയ 55കാരന്‍ അറസ്റ്റില്‍ .വലിയാട് ഷാഹിമഹല്‍ വലിയപറമ്പന്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (55)ആണ് അറസ്റ്റില്‍ ആയത് .

2019 വര്‍ഷം മുതല്‍ 2022 ഡിസംബര്‍ മാസം 24 തീയ്യതി രാത്രി 10.00 മണി വരെയുള്ള കാലയളവില്‍ പബ്ലിക് സര്‍വെന്റ് ആയ പ്രതി പ്രായപൂര്‍ത്തിയാവാത്ത 13 വയസ്സുള്ള പരാതിക്കാരനെ പലതവണകളായി കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കടത്തിക്കൊണ്ടുപോയി മലപ്പുറം ചെമ്മങ്കടവ് എന്ന സ്ഥലത്തുള്ള അയല്‍വാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണം നല്‍കിയും കുട്ടിയോട് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ് .

പ്രതി മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. ക്രിസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുട്ടി ക്ലാസ് ടീച്ചറോട് ഉണ്ടായ കാര്യങ്ങള്‍ പറയുകയും ടീച്ചര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും . പ്രതിയെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു കോടതി മുമ്പാകെ ഹാജരാക്കിയതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു .

Sharing is caring!