കഥകളി വേദിയിൽ തിളങ്ങാൻ മലപ്പുറത്തെ വിദ്യാർഥിനികളായ ഹസനത്തും, ഷഹനത്തും

കഥകളി വേദിയിൽ തിളങ്ങാൻ മലപ്പുറത്തെ വിദ്യാർഥിനികളായ ഹസനത്തും, ഷഹനത്തും

കോട്ടക്കൽ: കഥകളി വേദിയിൽ സഹോദരിക്ക് പിന്നാലെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കോട്ടക്കൽ കാവതികളത്തെ ഹസനത്ത് മറിയം. ഥകളിയിൽ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ച ഇരട്ട സഹോദരി ഷ​ഹനത്ത് മറിയവും ഒപ്പം വേദിയിലുണ്ടാകും. ഹസനത്ത് കൃഷ്ണവേഷം ആടുമ്പോൾ സഹോദരി ബലഭദ്ര വേഷത്തിലാണ് ഒപ്പമുള്ളത്.

കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭരക്ഷേത്രത്തിൽ നാളെ രാത്രിയാണ് കഥകളി പുറപ്പാടിൽ ഇരുവരും അരങ്ങിലെത്തുന്നത്. കോട്ടക്കൽ രാജാസ് ഹൈസ്കുളിലെ വിദ്യാർഥികളാണ് ഇരുവരും. കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലാണ് ഇരുവരും കഥകളി അഭ്യസിക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാല ജിവനക്കാരനായ സി ഹസ്സൻകുട്ടിയുടേയും, അധ്യാപികയായ ഷക്കീലയുടേയും മക്കളാണ് ഇവർ.

Sharing is caring!