അപ്രഖ്യാപന നിരോധനത്തിനെതിരെ മലപ്പുറത്തെങ്ങും പ്രതിഷേധം, യുവജന സംഘടനകൾ ഡോക്യുമെന്ററി പ്രദർശനം നടത്തി

അപ്രഖ്യാപന നിരോധനത്തിനെതിരെ മലപ്പുറത്തെങ്ങും പ്രതിഷേധം, യുവജന സംഘടനകൾ ഡോക്യുമെന്ററി പ്രദർശനം നടത്തി

മലപ്പുറം: ഇന്ത്യൻ സർക്കാർ അനൗദ്യോ​ഗിക നിരോധനം ഏർപ്പെടുത്തിയ ​ഗുജറാത്ത് കൂട്ടക്കൊലയെ കുറിച്ചുള്ള ഡോക്യുമെന്ററി മലപ്പുറം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ പ്രദർശിപ്പിച്ചു. ഡി വൈ എഫ് ഐ, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ് തുടങ്ങിയ സംഘടനകളാണ് വിവിധ ഭാ​ഗങ്ങളിലായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

ബിബിസി ഡോക്ക്യൂമെന്ററി മലപ്പുറത്ത് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ
സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാനാവുന്ന ഒന്നല്ലെന്ന് ഡോകുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അറിയിച്ചു.

സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ ഷാനിദ്,അജിത് പുളിക്കൽ, ജില്ലാ സെക്രട്ടറിമാരായ റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ, ഷാജഹാൻ വടക്കാങ്ങര, നൗഫൽ മദാരി, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, ഹാഷിദ് ആനക്കയം, ജലീൽ ഏലംകുളം, മഹേഷ്‌ കൂട്ടിലങ്ങാടി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദ്ധീൻ,യാകൂബ് കുന്നംപള്ളി, ഇസ്‌ലാഹ് പള്ളിപ്പുറം, തുർമുതി പട്ടുണ്ടൻ,ദിനിൽ പി തുടങ്ങിയവർ നേതൃത്വം നൽകി.

യൂത്ത് ലീ​ഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രദർശനം സംഘടന ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി മലപ്പുറം ടൗണിലും, ജില്ലയിലെ മറ്റ് പല കമ്മിറ്റികളും പ്രാദേശികമായും പ്രദർശനം സംഘടിപ്പിച്ചു.

Sharing is caring!