പൊന്നാനി തുറമുഖത്തു നിന്നും ക്രൂയിസ് കപ്പൽ എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്

പൊന്നാനി തുറമുഖത്തു നിന്നും ക്രൂയിസ് കപ്പൽ എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്

പൊന്നാനി: നയപ്രഖ്യാപന സമ്മേളനത്തിലെ വാ​ഗ്ദാനം യാഥാർഥ്യമാകുമെങ്കിൽ പൊന്നാനി തുറമുഖത്തു നിന്നും ഇനി ക്രൂയിസ് കപ്പൽ യാത്രയാകാം. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ പൊന്നാനി കപ്പൽഗതാഗതവും ഇടംപിടിച്ചിരുന്നു. തീരദേശ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി തുറമുഖത്തുനിന്നും സ്ഥിരമായി ക്രൂയിസ് കപ്പൽ സർവീസുകൾ ആരംഭിക്കുന്നതിനും തീരുമാനമായി.

മാരിടൈം ബോർഡിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ നടന്നുവരുന്നത്. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. യാത്രാ-ചരക്ക് കപ്പൽ ഗതാഗതം തുടങ്ങുന്നതോടെ ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക എന്നീ തീരങ്ങളിലേക്കുള്ള ചരക്ക് നീക്കം സുഗമമാകുകയും വിനോദ സഞ്ചാരമേഖലയുടെ സാധ്യതയ്ക്ക് വഴിതുറക്കുകയും ചെയ്യും.

യാത്രാ-ചരക്ക് കപ്പൽ ഗതാഗതം ആരംഭിക്കുന്നതോടെ പൊന്നാനിയുടെ ഗതകാല പ്രതാപം വീണ്ടെടുക്കാനും സമഗ്രമായ വികസനത്തിനും സഹായിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.

Sharing is caring!