മലപ്പുറത്ത് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 20 വര്‍ഷം തടവും 70000 രൂപ പിഴയും

മലപ്പുറം : പ്രായപൂര്‍ത്തിയാക്കിയ കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 70000 രൂപ പിഴയും വിധിച്ചു. 2016 ല്‍ പത്തു വയസുളള കുട്ടിയെ പല തവണയായി പീഡിപ്പിച്ച അബ്ദുള്‍ ഖാദര്‍ (62) എന്നയാളെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍ നാരായണനാണ് 2016 ല്‍ കരുവാരകുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അനേ്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
RECENT NEWS

മലപ്പുറത്ത് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 20 വര്‍ഷം തടവും 70000 രൂപ പിഴയും
പ്രായപൂര്‍ത്തിയാക്കിയ കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 70000 രൂപ പിഴയും വിധിച്ചു