മലപ്പുറത്ത് ബ്രൗണ്‍ ഷുഗറുമായി ലഹരി കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തര്‍ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ തെക്കേങ്ങര വീട്ടില്‍ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് വിപണിയില്‍ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാര്‍ക്കോട്ടിക്ക് കേസുകളും കൊലപാതക ശ്രമം, കൊട്ടേഷന്‍, പിടിച്ചു പറി ഉള്‍പെടെ 20 ഓളം കേസുകള്‍ ഉണ്ട്. നിഷാദ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടി അനേ്വഷണം നടത്തുന്നത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]