മലപ്പുറം പുതുപൊന്നാനിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പൊന്നാനി: പുതുപൊന്നാനിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രകാരന്‍ മരണപെട്ടു.ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി പാലത്തിന് മുകളില്‍ വെച്ചാണ് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പൊന്നാനി സ്വദേശി സ്രാങ്കിന്റെ ഹുസൈന്റെ മകന്‍ അലി (42) മരണപെട്ടു .അലിയും സഹോദരി കുല്‍സുവും സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകില്‍ വന്ന് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു . എന്നാല്‍ അപകടത്തിനിടയാക്കിയ ടാങ്കര്‍ ലോറി നിര്‍ത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അലി മരണപെടുകയായിരുന്നു.നിര്‍ത്താതെ പോയ വാഹനത്തെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനം അമിത വേഗത്തില്‍ കടന്നു പോയി
രാത്രിയായതിനാല്‍ കൂടുതല്‍ പേര്‍ പ്രദേശത്തുണ്ടായിരുന്നില്ല. പുതുപൊന്നാനിയില്‍ കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ രണ്ട് പേര്‍ മരണപെട്ടിരുന്നു.ഈ റൂട്ടില്‍ ടാങ്കര്‍ ലോറികളുടെ അമിത വേഗതയിലുള്ള സഞ്ചാരം കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്. മാതാവ് : നഫീസ
സഹോദരങ്ങള്‍ : എസ്.മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഫാത്തിമ, അഫ്‌സത്ത്, കുല്‍സു
RECENT NEWS

മലപ്പുറം പുതുപൊന്നാനിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
പുതുപൊന്നാനിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രകാരന്‍ മരണപെട്ടു