ലോക നേതാവ് മോദിയെ അപമാനിക്കാൻ ശ്രമം, ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് മലപ്പുറം ബി ജെ പി

ലോക നേതാവ് മോദിയെ അപമാനിക്കാൻ ശ്രമം, ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് മലപ്പുറം ബി ജെ പി

മലപ്പുറം: ബി ബി സിയുടെ ​ഗുജറാത്ത് കലാപം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി മലപ്പുറത്ത് പ്രദർശിപ്പിക്കുന്നതിനെതിരെ ബി ജെ പി. ഡോ​ക്യമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ അധ്യക്ഷൻ രവി തേലത്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

ഇന്ത്യയിൽ നിരോധിച്ച ഡോക്യുമെന്ററി തടയാൻ പോലീസ് ഇടപെടണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങൾ സുപ്രീം കോടതി ഉൾപ്പെടെ തള്ളിയതുമാണെന്ന് പരാതിയിൽ പറയുന്നു. ലോക നേതാവായ നരേന്ദ്രമോദിയെ അപമാനിക്കുന്നതിനൊപ്പം നാട്ടിൽ വർ​ഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള ശ്രമം കൂടിയാണെന്ന് ബി ജെ പി ആരോപിച്ചു. ഇക്കാര്യങ്ങൾ ഉൾക്കൊണ്ട് പ്രദർശനം തടയണമെന്നാണ് ബി ജെ പിയുടെ ആവശ്യം.

ഡി വൈ എഫ് ഐ, യൂത്ത് ലീ​ഗ് തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ ഭാ​ഗങ്ങളിൽ മലപ്പുറം ജില്ലയിൽ ഇന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത് തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി പരാതി നൽകിയത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!