തൊണ്ടിമുതലായ ലഹരിഉൽപന്നങ്ങൾ പോലീസ് നശിപ്പിച്ചു

മലപ്പുറം: 2022 മുതൽ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് ആക്‌ട് പ്രകാരമെടുത്ത കേസുകളിലെ തൊണ്ടി മുതലുകളും, ബഹുമാനപ്പെട്ട കോടതികളിൽ നിന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നശിപ്പിക്കുന്നതിനായി ജില്ലാ പോലീസിന് തിരികെ നൽകിയിട്ടുള്ളതുമായ നിരോധിത മയക്കു മരുന്നുകളായ കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ തുടങ്ങിയവ മലപ്പുറം ജില്ലാ പോലീസ് ഹെഡ്ക്വാർട്ടറിൽ വെച്ച് നശിപ്പിച്ചു.
ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ പോലീസ് ഹെഡ്ക്വാർട്ടറിലെ ഗോഡൌണിൽ സൂക്ഷിച്ചിരുന്ന 51 കേസുകളുടെ തൊണ്ടി മു തലുകളായ 154.85 കിലോഗ്രാം കഞ്ചാവ്, 689 ഗ്രാം എം.ഡി.എം.എ 1.030 കിലോഗ്രാം ഹാഷിഷ് ഓയിൽ, 122 കഞ്ചാവ് ബീഡി എന്നിവയാണ് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പിമാരായ സിബി. എൻ.ഒ (നാർക്കോട്ടിക് സെൽ) അബ്ദുൽ ബഷീർ. പി, (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), ജയചന്ദ്രൻ. വി (ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ) എന്നിവരുടെ നേതൃത്വത്തിൽ നശിപ്പിച്ചത്.
മങ്കടയിലെ 18കാരി മരിച്ചത് നിപ്പ ബാധിച്ച്, മൂന്ന് പഞ്ചായത്തുകളിലെ 20 വാർഡുകളിൽ നിയന്ത്രണം
RECENT NEWS

തൊണ്ടിമുതലായ ലഹരിഉൽപന്നങ്ങൾ പോലീസ് നശിപ്പിച്ചു
മലപ്പുറം: 2022 മുതൽ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ് ആക്‌ട് പ്രകാരമെടുത്ത കേസുകളിലെ തൊണ്ടി മുതലുകളും, ബഹുമാനപ്പെട്ട കോടതികളിൽ നിന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നശിപ്പിക്കുന്നതിനായി ജില്ലാ പോലീസിന് തിരികെ [...]