മലപ്പുറം സ്വദേശി സ്വദേശി സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ കുത്തേറ്റു മരിച്ചു

മലപ്പുറം സ്വദേശി സ്വദേശി സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ കുത്തേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ കട്ടൂപ്പാറ സ്വദേശി സ്വദേശി സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ കുത്തേറ്റു മരിച്ചു. ഒപ്പം താമസിച്ചിരുന്ന തമിഴ് നാട് സ്വദേശിയെ സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ചെറുകര കട്ടൂപ്പാറ പൊരുതിയില്‍ അലവി മകന്‍ മുഹമ്മദലി (58) ആണ് ഞായറാഴ്ച ഉച്ചക്ക് ഉറക്കത്തില്‍ കുത്തേറ്റ് മരിച്ചത്. രാത്രി ഷഫ്രിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പകല്‍ കിടന്നുറങ്ങുമ്പോഴാണ് മലയാളി ക ളെ ഞെട്ടിച്ച കൊലപാതകം.
ജുബൈല്‍ ‘ ജെംസ്” കമ്പനിയില്‍ ആറു മാസമായി ഗേറ്റ്മേ നായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി. ഇതേ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെഷീനിസ്റ്റായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മഹേഷ് (45) മുഹമ്മദലിയെ ഉറക്കത്തില്‍ കുത്തുകയായിരുന്നത്രെ. പരിക്കേറ്റതില്‍ പുറ ത്തേക്ക് ഓടിയ മുഹമ്മദലി സമീപ മുറിയുടെ വാതിലില്‍ കുഴഞ്ഞ് വീണ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത് അവശനിലയില്‍ കണ്ടെത്തി.
പിന്നീട് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസമായി വിഷാദരോഗം ബാധിച്ച അവശനായിരുന്നു മഹേഷ് എന്ന് പറയുന്നുണ്ട്. ഇതിനാല്‍ വിശ്രമത്തിനായി ഇയാള്‍ക്ക് കമ്പനി ലീവ് നല്‍കിയിരുന്നത്രെ. മുഹമ്മദലിയുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ: താഹിറ. നാല് പെണ്‍മക്കളുണ്ട്.

Sharing is caring!