തനിക്കെതിരായ വാർത്തയ്ക്ക് പ്രതിഫലമായി മാധ്യമ പ്രവർത്തകൻ കാർ സ്വന്തമാക്കി, ആരോപണവുമായി പി വി അൻവർ
നിലമ്പൂർ: മാധ്യമ പ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എം എൽ എ പി വി അൻവർ. തനിക്കെതിരെ പരമ്പര എഴുതാനായി മാധ്യമ പ്രവർത്തകൻ കാറ് പ്രതിഫലമായി കൈപ്പറ്റിയെന്നാണ് എം എൽ എ ആരോപിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം എൽ എയുടെ ആരോപണം.
പി.വി. അൻവറിനെതിരെ പരമ്പര പ്ലാൻ ചെയ്ത്,അതിന്റെ പ്രതിഫലമായി കാർ വാങ്ങിയവന്മാർ വരെ ഇവിടുണ്ട്.ആദ്യം അഴിച്ച് വിടാൻ പോകുന്നത് ആ വണ്ടീടെ ടയറിന്റെ കാറ്റാണ്.പൊതുസമൂഹത്തിന്റെ മുന്നിൽ നിന്റെ ഒക്കെ മാധ്യമധർമ്മത്തിന്റെ പൊയ്മുഖം വലിച്ച് കീറും.”കള്ളിയങ്കാട്ട് നീലി”നാടകം പൊളിച്ച് കൈയ്യിൽ തരും.!, പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
എം എൽ എയെ ഇ ഡി ചോദ്യം ചെയ്തത് മുതലുള്ള മാധ്യമ പ്രവർത്തകരുമായുള്ള ശീതസമരമാണ് പുതിയ ആരോപണങ്ങളിലേക്കെത്തിച്ചിരിക്കുന്നത്. മൂന്ന് ദിവസമാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പി വി അൻവറിനെ ഇ ഡി ചോദ്യം ചെയ്തത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന പി വി അൻവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മാധ്യമപ്രവർത്തന മേഖലയിൽ നവീകരണമല്ല ആവശ്യം,നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ്. പരമാവധി ക്ഷമിച്ച്,അടി വാങ്ങി നിൽക്കുന്നവൻ തിരിച്ച് പ്രതിരോധിച്ച് തുടങ്ങിയാൽ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും.താങ്ങാൻ പറ്റില്ല നിനക്കൊന്നും. ഇത്രയും നാൾ നിങ്ങളുടെ ടേണായിരുന്നു.ഇപ്പോൾ ഞങ്ങളുടേതാണ്.ഒരിളവും,ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ട.തരില്ല.!, അൻവർ പറഞ്ഞു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]