മലപ്പുറത്ത് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച കേസിലെ പ്രതി പിടിയില്‍

മലപ്പുറത്ത് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച കേസിലെ പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലലെ പ്രതി പിടിയിലായി. കഴിഞ്ഞ ജനുവരി 13ന് രാത്രി ഒമ്പതര മണിക്ക് പരപ്പനങ്ങാടി നഹാസ് ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയായ അബ്ദുള്‍മുനവീറിനെ ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ താനൂര്‍ അഞ്ചുടി പുതിയകടപ്പുറത്തെ മൂത്താട്ട് റാസിഖ് (31) നെയാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനേഷ് കെജെ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പരമേശ്വരന്‍ അറസ്റ്റ് ചെയ്തത് പരപ്പനങ്ങാടിയില്‍ പമ്പില്‍ വച്ച് പെട്രോള്‍ അടിക്കാന്‍ വന്ന മുനവിറിനെ റാസിക്കിന്റെ കൂട്ടുകാര്‍ ഉപദ്രവിക്കുകയും ആയത് തടഞ്ഞ മുനവറിനെ പിന്നീട് മറ്റൊരു വണ്ടിയില്‍ വന്ന റാസിക്ക് ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ താനൂര്‍ പോലീസിന്റെ സഹായത്തോടുകൂടി പിടികൂടുകയായിരുന്നു

Sharing is caring!