മലപ്പുറത്തിന്റെ അഭിമാന നടന്‍ ലുക്ക്മാന്‍ അവറാന് പ്രഥമ പ്രേംനസീര്‍ പുരസ്‌കാരം

മലപ്പുറത്തിന്റെ  അഭിമാന നടന്‍ ലുക്ക്മാന്‍ അവറാന് പ്രഥമ പ്രേംനസീര്‍  പുരസ്‌കാരം

മലപ്പുറം: കാലങ്ങള്‍ക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞിട്ട് 34 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സംസ്‌കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പ്രേംനസീര്‍ പുരസ്‌കാരം പ്രശസ്ത നടന്‍ ലുക്ക്മാന്‍ അവറാന്.ഉണ്ട,വൈറസ്, ഗോദ, കലി, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, അടുത്തിടെ ഇറങ്ങിയ തല്ലുമാല, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഒട്ടനവധി കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ലുക്ക്മാന് മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണെന്ന് ജൂറി ഭാരവാഹികള്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദദാരിയുമായ ലുക്ക്മാന്‍ ഇതിനോടകം തന്നെ ചെയ്ത കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ അതിലെ വ്യത്യസ്ത ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായമാക്കാവുന്നതും ഏറിയ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ നൊമ്പരങ്ങളോ വാത്സല്യങ്ങളോ തീര്‍ത്താണ് കടന്നു പോയതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
അഭിനയ ജീവിതത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു പ്രേം നസീറിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരത്തിനു ലുക്ക്മാനെ അര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലെ വ്യത്യസ്തയും മലയാളത്തിലെ യുവ പ്രേഷകരുടെ ഇഷ്ടതാരമെന്ന ഖ്യാതിയുമെല്ലാമാണെന്ന് കൂടി ഏവരെയും അറിയിക്കുന്നുവെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 7 ന് പൊന്നാനിയില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ ശ്രീ.ലുക്ക്മാന് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് , ജില്ലാ ചെയര്‍മാന്‍ റിയാസ് മുക്കോളി,സംസ്ഥാന വൈസ് ചെയര്‍മാന്‍ സമദ് മങ്കട, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ലാ ജനറല്‍ കണ്‍വീനര്‍ ഷാജി കട്ടൂപ്പാറ എന്നിവര്‍ അറിയിച്ചു

Sharing is caring!