കഞ്ചാവുമായി മലപ്പറം മരുതയില്‍ യുവാവ് പിടിയില്‍

കഞ്ചാവുമായി മലപ്പറം മരുതയില്‍ യുവാവ് പിടിയില്‍

എടക്കര: മരുതയില്‍ കഞ്ചാവുമായി യുവാവ് വഴിക്കടവ് പോലീസിന്റെ പിടിയിലായി. കാഞ്ഞിരത്തിങ്ങലില്‍ കൂള്‍ബാര്‍ നടത്തിയിരുന്ന തിരുവനന്തപുരം പാങ്ങോട് ശ്രീരാഗം ഹേമന്ത് എന്ന മുഹമ്മദ് അന്‍സാറിനെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ ‘യോദ്ധാവ്’ പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഒ.കെ. വേണു, എഎസ്‌ഐ കെ. മനോജ്, പോലീസുകാരായ എം.പി. സുനിത, റിയാസ് ചീനി, മുഹമ്മദ് റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!