പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്: ബാലറ്റുകളിലെ തിരിമറി വിവാദം

പെരിന്തല്‍മണ്ണ: കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡിഎഫിന്റെ വിജയം ചോദ്യം ചെയ്ത്, ഹൈക്കോടതിയിലെ കേസിന്റെ തെളിവിനായി കൊണ്ടു പോകേണ്ട വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകളടക്കമുള്ള പെട്ടി കാണാതായി. പെരിന്തല്‍മണ്ണ സബ്ട്രഷറിയില്‍ സൂക്ഷിച്ച ‘പ്രത്യേക വോട്ടുകളുടെ ‘ രണ്ട് പെട്ടിയില്‍ ഒന്നാണ് കാണാതായത്. ഏറെ അന്വേഷണങ്ങള്‍ കൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷം മലപ്പുറം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടി കണ്ടെത്തി അതോടെ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തിറങ്ങി. റിട്ടേണിംഗ് ഓഫീസര്‍ അറിയാതെ ഒരു പെട്ടി എങ്ങനെ സ്ഥലം മാറി എന്നും ഇത് ക്രമക്കേടാണെന്നും യു.ഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. പെട്ടി തിങ്കളാഴ്ച്ച
ഇന്നലെ പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോംഗ് റൂമില്‍ നിന്നു കൊണ്ട് പോയി വൈകിട്ട് ഹൈക്കോടതിയില്‍ എത്തിക്കണമെന്ന കോടതി നിര്‍ദേശം ഇതോടെ പാലിക്കാന്‍ കഴിഞ്ഞില്ല. ഈ കേസ് ഇന്നു പരിഗണനക്ക് വരുന്നുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ യു.ഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം കേവലം 38 വോട്ടുകള്‍ക്ക് ജയിച്ചത് ചോദ്യം ചെയ്തു എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ.പിഎം മുഹമ്മദ് മുസ്തഫ നല്‍കിയ കേസില്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിച്ച ബാലറ്റ് പേപ്പറുകള്‍, ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ശനിയാഴ്ച്ച പരിശോധിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. സബ് ട്രഷറിയില്‍ സൂക്ഷിച്ചിട്ടുള്ള പ്രധാന തെളിവായിട്ടുള്ള 348 പ്രത്യേക ബാലറ്റുകള്‍ തിങ്കളാഴ്ച്ച രാവിലെ ഹൈകോടതിയിലേക്ക് കൊണ്ടു പോകാനായി സ്‌ട്രോങ്ങ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.
തപാല്‍ ബാലറ്റുകളും, അസാധുവായതും, മാറ്റിവെച്ചതും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമടക്കമാണ് രണ്ട് പെട്ടികളില്‍ അടച്ച് ഭദ്രമാക്കി സബ് ട്രഷറി സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചത്.പെരിന്തല്‍മണ്ണ അസംബ്ലി മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ നഗരസഭയിലെ ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറ് ടേബിളിലായാണ് പരിശോധിച്ചത്. ഇതില്‍ 1, 2, 3, ടേബിളുകളിലെ ബാലറ്റ് പേപ്പര്‍, അനുബന്ധ രേഖകള്‍ എന്നിവ ഒരു പെട്ടിയിലും , 4, 5, 6, ടേബിളിലേത് മറ്റൊരു പെട്ടിയിലും അടച്ചാണ് മുദ്രവെച്ചത്. ഇതില്‍ 4,5,6, ടേബിളുകളിലെ പെട്ടിയാണ് മഞ്ചേരിയില്‍ നിന്നും കാണാതായനും മലപ്പുറത്ത് കണ്ടെത്തിയതും. സ്‌ട്രോംഗ്് റൂമില്‍ സൂക്ഷിച്ച പെട്ടി മലപ്പുറത്ത് എത്തിയത് ഗുരുതരക്രമക്കേടാണെന്നും പെരിന്തല്‍മണ്ണ മണ്ഡലം യു.ഡിഎഫ് ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് യു.ഡിഎഫ് പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]