മലപ്പുറം താഴേക്കോട് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

മലപ്പുറം താഴേക്കോട് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

മലപ്പുറം: ദേശീയ പാതയില്‍ താഴേക്കോട് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്ക്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ താഴേക്കോട് വില്ലേജ് പടിയില്‍ സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
വറ്റല്ലൂര്‍ മേക്കുളമ്പ് കൂരി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ സുബൈദ ( 52) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദിനെ ഗുരുതര പരിക്കോടെ പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ടോറസ്സ് ശരീരത്തിലൂടെ കയറിയിറങ്ങിയ സുബൈദ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.പെരിന്തല്‍മണ്ണ പോലീസ് നടപടി സ്വീകരിച്ചു.
മാരമ്പറ്റകുന്നില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളാണ് മുഹമ്മദും സുബൈദയും. മാരമ്പറ്റയിലെ ക്വാട്ടേഴ്സിലാണ് താമസം. സ്വദേശമായ വറ്റലൂരിലേക്ക് വരും വഴിയാണ് അപകടം. പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വറ്റലൂര്‍ മേക്കുളമ്പ് ജുമാ മസ്ജിദ് കബറടക്കി.മക്കള്‍: ഉമ്മുഹബീബ( പി ടി എം എല്‍ പി സ്‌ക്കൂള്‍ ചെല്ലൂര്‍ )സഹീറ, മുനീര്‍.
മരുമക്കള്‍: മരുമക്കള്‍: വേങ്ങശ്ശേരി റഷീദ് പോത്തുകുണ്ട് (അധ്യാപകന്‍, ടാലന്റ് സ്‌കൂള്‍ എച്ച് എം എസ് മദ്‌റസ വടക്കാങ്ങര, പ്രസിഡന്റ്. ഫ്രന്റ്‌സ് ഫോറം മക്കരപറമ്പ),ബഷീര്‍ ( കടുങ്ങപുരം)

Sharing is caring!