മൈക്ക് തട്ടിമാറ്റി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഫുട്ബോള്‍ കളിയെ കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു. ഇയ്യ് പോയി പണി നോക്ക്

മൈക്ക് തട്ടിമാറ്റി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഫുട്ബോള്‍ കളിയെ കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു. ഇയ്യ്  പോയി പണി നോക്ക്

കൊച്ചി: ഇ.ഡിയുടെ ചോദ്യംചയ്യലിനു ശേഷം പുറത്തുവന്ന പി.വി.അന്‍വര്‍ എം.എല്‍.എ പുറത്തുകാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി. എന്തിനാണ് എം.എല്‍.എയെ ഇ.ഡി വിളിപ്പിച്ചതെന്ന ചോദ്യത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഫുട്ബോള്‍ കളിയെ കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നുവെന്നായിരുന്നു അന്‍വറിന്റെ മറുപടി. വീണ്ടും ഒരു എം.എല്‍.എയെ വെറുതെ ഇഡി വിളിപ്പിക്കുമോ എന്ന ചോദ്യത്തിനു മൈക്ക് തട്ടിമാറ്റി ഇയ്യ് പോയി പണി നോക്ക് എന്നായിരുന്നു അടുത്ത മറുപടി. അന്നോട് പറയാനില്ലെടോ..പറയേണ്ടവരോട് പറയും..ഇ.ഡിയുടെ ചോദ്യംചയ്യലിനു ശേഷം പുറത്തുവന്ന് ചാനലുകാരോട് തട്ടിക്കയറി അന്‍വര്‍ എം.എല്‍.എയുടെ ധാര്‍ഷ്ട്യനിലപാടുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
തന്റെ ഉടമസ്ഥതയില്‍ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയര്‍ നല്‍കാമെന്നും അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നല്‍കിയത്.
മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നല്‍കാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അന്‍വറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എന്‍ഫോഴ്സ്മെന്റിനോട് പറഞ്ഞത്. പണം നല്‍കിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്‍വറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അന്‍വറിനെ ഇ ഡി വിളിച്ച് വരുത്തിയത്. സാമ്പത്തിക ഇടപാടില്‍ കളളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നത്. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.

അതേ സമയം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ സ്വര്‍ണ സ്വര്‍ണ ഖനനം വിട്ട നിലമ്പൂര്‍ എം.എല്‍.എ
പി.വി അന്‍വര്‍ മാലി ദ്വീപിലേക്ക് ചുവടുമാറിയിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ എം.എല്‍.എ മാലിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ബജറ്റ് സമ്മേളനത്തില്‍ പോലും നിയമസഭയിലെത്താതെ അന്‍വര്‍ ആഫ്രിക്കയിലായിരുന്നു. എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് താന്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ സ്വര്‍ണ ഖനനത്തിലാണെന്ന് വീഡിയോ സഹിതം അന്‍വര്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. 2016ല്‍ 11504 വോട്ടിനു വിജയിച്ച് അന്‍വര്‍ 2700 വോട്ടിന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു.
യു.ഡി.എഫ് നിലമ്പൂരില്‍ അന്‍വറിന്റെ നിയമലംഘനങ്ങളും അസാന്നിധ്യവും പ്രചരണ വിഷയമാക്കാതിരുന്നതാണ് അന്‍വറിനെ തുണച്ചത്.
രണ്ടാം തവണ നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സി.പി.എം അവഗണിക്കുകയായിരുന്നു. സി.പി.എമ്മിന്റെ സൈബര്‍ പോരാളിയുടെ മുഖമുണ്ടായിരുന്ന അന്‍വര്‍ രണ്ടാം തവണ എം.എല്‍.എയായപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന ആത്മവിശ്വാസം അടുപ്പക്കാരോട് പങ്കുവെച്ചിരുന്നു. അന്‍വറിന് നിലമ്പൂരില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതില്‍ പ്രധാനിയായ എ. വിജയരാഘവന് സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ നിന്നും കേന്ദ്രത്തിലേക്ക് മാറിയതും അന്‍വറിന് തിരിച്ചടിയായി.

അന്‍വറിനു പകരം താനൂരില്‍ നിന്നും എം.എല്‍.എയായ വി.അബ്ദുറഹിമാനാണ് സി.പി.എം നേതൃത്വം മന്ത്രിസ്ഥാനം നല്‍കിയത്. ഇതോടെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പൊതുപരിപാടികളില്‍പോലും സജീവമാകാതെ അന്‍വര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു. സി.പി.എം നേതൃത്വമാകട്ടെ അന്‍വറിനെ പൂര്‍ണമായും അവഗണിച്ച് സ്വന്തം നിലക്കാണ് പ്രവര്‍ത്തനം നടത്തുന്നത്. സ്ഥലംമാറ്റവും വികസനകാര്യങ്ങളിലുമെല്ലാം സി.പി.എം നേതൃത്വമാണ് ഇടപെടുന്നത്. എം.എല്‍.എയുടെ ഓഫീസിന് ഒരു റോളുമില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ രഹസ്യമായ സംസാരമുണ്ട്.നാടുകാണി- പരപ്പനങ്ങാടി പാത നവീകരണം അടക്കമുള്ള വികസന വിഷയങ്ങളില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍പോലും പി.വി അന്‍വര്‍ എത്തുന്നില്ല. വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വേദിയായ ജില്ലാ വികസന സമിതിയിലും അന്‍വര്‍ എത്താറില്ലെന്നും പരാതിയുണ്ട്. നിലമ്പൂര്‍ ബൈപാസ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങിയ മട്ടാണ്.
അതേസമയം പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചതും അന്‍വറിന് തിരിച്ചടിയായി. നിലമ്പൂരിലും നിയമസഭയിലുമെത്താത്ത പി.വി അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യം ഇപ്പോള്‍ ഫേസ്ബുക്കില്‍ മാത്രമാണുള്ളത്. എം.എല്‍.എ ഓഫീസ് ജീവനക്കാര്‍ക്കുപോലും എം.എല്‍.എ അവിടെയാണെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാത്ത അവസ്ഥയാണ്.

Sharing is caring!