കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനം മലപ്പുറത്തെ റോഡില്‍ തകരാറിലായി

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനം മലപ്പുറത്തെ റോഡില്‍ തകരാറിലായി

മലപ്പുറം: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് റോഡില്‍ കുടുങ്ങിയ അയ്യപ്പഭക്തരുടെ വാഹനത്തിന് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് റോഡില്‍ ദേശീയപാത മലപ്പുറം കക്കാട് കരിമ്പിലില്‍ വെച്ച് തകരാറിലായത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തള്ളിക്കൊണ്ട് പോകുന്ന വാഹനം കണ്ട ഉദ്യോഗസ്ഥര്‍ അയ്യപ്പഭക്തരോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഡീസല്‍ കഴിഞ്ഞതാണെന്ന് അറിയിച്ചതനെ തുടര്‍ന്ന്
കാന്‍ സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡീസല്‍ എത്തിച്ചു കൊടുത്തു. അയ്യപ്പ ഭക്തര്‍ വാഹനം സ്റ്റാര്‍ട്ടാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.
ഞായറാഴ്ച ദിവസമായതിനാല്‍ വര്‍ക്ക്‌ഷോപ്പുകാരോ സര്‍വീസ് സെന്റെറുകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആര്‍ ഹരിലാല്‍, പി.ബോണി, എബിന്‍ ചാക്കോ, ഓട്ടോ ഡ്രൈവര്‍ കാളങ്ങാട്ട് സിനോജ്, കെ.ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് യാത്രയാക്കി.

Sharing is caring!