കായിക മന്ത്രിയുടെ വാക്കുകേട്ട് പട്ടിണിപ്പാവങ്ങള്‍ ക്രിക്കറ്റ് കാണാന്‍ വന്നില്ല. കളികാണാന്‍ ആളില്ല. മന്ത്രി അബ്ദുറഹിമാന് തെറിവിളി

കായിക മന്ത്രിയുടെ വാക്കുകേട്ട്  പട്ടിണിപ്പാവങ്ങള്‍ ക്രിക്കറ്റ് കാണാന്‍ വന്നില്ല. കളികാണാന്‍ ആളില്ല. മന്ത്രി അബ്ദുറഹിമാന് തെറിവിളി

മലപ്പുറം: പട്ടിണിപ്പാവങ്ങള്‍ വന്നില്ല. കളികാണാന്‍ ആളില്ല.മന്ത്രി വി.അബ്ദുറഹിമാന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി.
പട്ടിണിപ്പാവങ്ങള്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടന്ന കായിക മന്ത്രിയുടെ വാക്ക് അപ്പാടെ അനുസരിച്ചതായാണ് ഇന്ന് കാര്യവട്ടം സ്‌റ്റേഡിയത്തിലെ കാണികളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ് ഇത്തവണയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി വി.അബ്ദുറഹിമാനെ തെറിവിളിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പൊങ്കാല. മത്സ്‌രത്തിനു കാണികള്‍ക്ക് പ്രവേശനം അനുവദിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സ്‌റ്റേഡിയത്തിലെത്തിയത് നാമമാത്രമായ ആളുകള്‍ മാത്രമാണ്. മുന്‍കാലങ്ങളില്‍ ഇവിടെ ഈസമയങ്ങള്‍ക്കുള്ളില്‍ സ്‌റ്റേഡിയം പൂര്‍ണമായും നിറയുന്ന സാഹചര്യമാണുണ്ടായിരുന്നത്.
മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നലെ രാത്രി വരെ വിറ്റുപോയത് ആറായിരത്തില്‍ താഴെ മാത്രമായിരുന്നു. നാല്‍പതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്. കോംപ്ലിമെന്ററി ടിക്കറ്റുകളിലൂടെ കൂടുതല്‍പ്പേര്‍ എത്തിയാലും ഗാലറി നിറയില്ല.
ഏകദിന മത്സരങ്ങള്‍ക്ക് കാണികള്‍ പൊതുവെ കുറയുന്നുണ്ടെങ്കിലും ഇത്രയേറെ തണുത്ത പ്രതികരണത്തിനു മറ്റു കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കായിക മന്ത്രി വി.അബ്ദു റഹിമാന്‍ ഉയര്‍ത്തിയ ആരോപണങ്ങളും തുടര്‍ന്നുണ്ടായ വിവാദവും തുടക്കം മുതലേ തിരിച്ചടിയായി. സര്‍ക്കാര്‍ വിനോദ നികുതി ഉയര്‍ത്തിയതോടെ മത്സരം ബഹിഷ്‌കരിക്കണം എന്ന പ്രചാരണവും നടന്നു

Sharing is caring!