യുവതിയെ പീഡിപ്പിച്ച കേസിൽ ഭർതൃസഹോദരിയുടെ ഭർത്താവ് അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ ഭർതൃസഹോദരിയുടെ ഭർത്താവ് അറസ്റ്റിൽ

ചങ്ങരംകുളം: ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ഭർതൃസഹോദരിയുടെ ഭർത്താവ് അറസ്റ്റിൽ . ചങ്ങരംകുളം സ്വദേശിയായ പ്രതിയെ വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഇയാളുടെ സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. പീഡനത്തിന് ഇവർ ഒത്താശ ചെയ്തെന്നാണ് പരാതി. 2020ൽ ആണ് കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വിവാഹം ചെയ്ത് ഗൾഫിലെത്തിച്ച ശേഷം പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു ജോർജ്ജ്, സീനിയർ സി.പി.ഒ ഷിജു, സനോജ്, കപിൽ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

Sharing is caring!