ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചു മലപ്പുറത്തെ വയോധികന്‍ മരിച്ചു

ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചു  മലപ്പുറത്തെ വയോധികന്‍ മരിച്ചു

മലപ്പുറം: ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വയോധികന്‍ മരിച്ചു. വടശ്ശേരിയിലെ പടിഞ്ഞാറേതില്‍ അലി (72) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 5:30 ടെ പന്നിപ്പാറ പൊട്ടിയില്‍ വെച്ചാണ് അപകടം.വടശ്ശേരിയില്‍ നിന്നും പന്നിപ്പാറയിലേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: മീമ്പറ്റ അസ്മാബി.
മക്കള്‍:ലുക്മാന്‍, നുസ് റത്ത്, ബുഷ്റ, ഷഹാദത്ത്. മരുമക്കള്‍: ഫൗസിയ ബാനു, മുജീബ് റഹ്മാന്‍ (ബഹ്റൈന്‍), ബഷീര്‍ ഇരുവേറ്റി (തായിഫ് ), ശരീഫ് തച്ചെണ്ണ (ബഹറൈന്‍).
ഖബറടക്കം ശനി വടശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Sharing is caring!