മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ കമുക് പൊട്ടി വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറത്ത്  മരം മുറിക്കുന്നതിനിടെ  കമുക് പൊട്ടി വീണ്  ചികിത്സയിലായിരുന്നയാള്‍  മരിച്ചു

മലപ്പുറം: മരം മുറിക്കുന്നതിനിടെ കവുങ്ങ് വീണു തലക്കു സാരമായി പരിക്കേറ്റു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.
ഒതായി കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി കുറ്റിക്കുയ്യന്‍ അബ്ബാസലി (നാണി56)യാണ് മരണപ്പെട്ടത്.
മരക്കച്ചവടക്കാരനായ അബ്ബാസലി ഞാറാഴ്ച രാവിലെ 11 മണിയോടെ അരീക്കോട് തച്ചാപറമ്പില്‍ മരം മുറിക്കുന്നത് നോക്കി കൊണ്ടിരിക്കുന്നതിനിടയില്‍ കവുങ്ങ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. ഉടന്‍ അരീക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോടിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.
ഭാര്യ: പാലനാടന്‍ റംലത്ത് (പടിഞ്ഞാറെ ചാത്തല്ലൂര്‍). മക്കള്‍: യാസര്‍ അറഫാത്ത്(കുവൈത്ത്), ഷഫീഖ്, ജാസിറ ബേബി, ഫരീദ, റജ. മരുമക്കള്‍: മജീദ് (പൂക്കോട്ടൂര്‍), റിയാസ് (എടക്കര), റഹൂഫ് (പട്ടര്‍കുളം), നിദ (പെരുമ്പറമ്പ്), നിദ (തിരുവാലി). സഹോദരങ്ങള്‍: അസ്മാബി, കോയ, മുസ്തഫ, മുജീബ്, കബീര്‍ ശംസുദ്ധീന്‍, ഗദ്ദാഫി (കുവൈത്ത്), നൗഫല്‍.

Sharing is caring!