കഞ്ചാവ് : യുവാവിന് 12 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

കഞ്ചാവ് : യുവാവിന് 12 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് മഞ്ചേരി എന്‍.ഡി.പി.എസ്. സ്‌പെഷ്യല്‍ കോടതി 12 വര്‍ഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. കല്‍പകഞ്ചേരി കറുകത്താണി കല്ലന്‍ വീട്ടില്‍ ഇബ്രാഹിമിനെയാണ് (31) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. 2021 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന തിരൂര്‍ തങ്ങള്‍സ് റോഡിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്ത് നിര്‍ത്തിയിട്ടിരുന്ന പ്രതിയുടെ കാറില്‍ നിന്നുമായി 51.5 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് കേസ്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അനികുമാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെകടറായിരുന്ന ഒ. സജിതയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റായിരുന്ന ബി. സുമേഷാണ് കേസന്വേഷണം നടത്തിയത്. പ്രതി റിമാന്‍ഡിലിരിക്കെത്തന്നെ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ രണ്ട് വര്‍ഷമായി ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി.

Sharing is caring!