ഭക്ഷണം ബാക്കിയാക്കിയാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്തും. നിസ്സാര കാര്യങ്ങള്‍ക്കുപോലും അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനം

ഭക്ഷണം ബാക്കിയാക്കിയാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്തും.  നിസ്സാര കാര്യങ്ങള്‍ക്കുപോലും അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനം

മലപ്പുറം: മലപ്പുറം കൊളത്തൂരില്‍ അച്ഛനും രണ്ടാനമ്മയും ശാരീരിക മര്‍ദ്ദനങ്ങള്‍ക്കി രയാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറാം ക്ലാസുകാര നെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തിയത്. ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിനാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്ന് കുട്ടി മൊഴി നല്‍കി. കുട്ടിയുടെ അമ്മ അഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്.സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചികിത്സ നല്‍കിയ ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ അച്ഛന്റെ മാതാപിതാക്കൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Sharing is caring!