മലപ്പുറം നെടിയിരുപ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു മൂന്നര വയസുകാരി മരിച്ചു

മലപ്പുറം നെടിയിരുപ്പില്‍  കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു മൂന്നര  വയസുകാരി മരിച്ചു

കൊണ്ടോട്ടി-നെടിയിരുപ്പ് എന്‍എച്ച് കോളനിയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു മൂന്നര വയസുകാരി മരിച്ചു. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകള്‍ ഫാത്തിമ ഇല്‍ഫയാണ് മരിച്ചത്. ഹാരിസ്, വേങ്ങര കാരാത്തോട്ടിലെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോള്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Sharing is caring!