വ്യാജ സിദ്ദന്‍ വീട്ടുകാരെ പുറത്തിരുത്തി യുവതിയെ റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റില്‍

വ്യാജ സിദ്ദന്‍ വീട്ടുകാരെ പുറത്തിരുത്തി യുവതിയെ റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റില്‍

മലപ്പുറം: വ്യാജ സിദ്ദന്‍ വീട്ടുകാരെ പുറത്തിരുത്തി യുവതിയെ റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റില്‍. മാനസിക പ്രശ്നമുള്ള യുവതിക്ക് ആരോവൈശം കൊടുത്തതാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടുകാരെ പുറത്തിരുത്തി റൂമില്‍ കൊ്ണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. മലപ്പുറം ആലിന്‍ചുവട് ചെകുത്താന്‍ പടിയിലെ പുന്നശ്ശേരി സുബ്രഹ്മണ്യന്‍ എന്ന ബാബുവാണ്(43) ) യുവതിയുടെ പരാതിയില്‍ അറസ്റ്റിലയാണ്. ഇയാള്‍ ബാബു പണിക്കര്‍ എന്നും സിദ്ധന്‍ ബാബു എന്ന പേരിലാണ് ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത്.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയും ബന്ധുക്കളും ആലിന്‍ചുവട് ചെകുത്താന്‍ പടിയിലുള്ള പ്രതിയുടെ വീട്ടിലേക്ക് കൈവിഷം ഇറക്കുന്നതിനായാണ് ചികിത്സക്കുവന്നത്. തുടര്‍ന്നു രാവിലെ 11 .15 ഓടെപ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് പ്രതി യുവതിയെ കൊ്ണ്ടുപോയി നിലത്തു കിടത്തി ചുരിദാര്‍ ടോപ്പ് പൊക്കിയും , പാന്‍സും അടിവസ്ത്രവും താഴ്ത്തിയും പരിശോധിക്കുന്നതായി കാണിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി തിരൂരങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതി ചെകുത്താന്‍ മൂലയിലെ തന്റെ വീട്ടില്‍ വച്ച് മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന വ്യാജ ചികിത്സ നടത്തിവരികയായിരുന്നു. ജ്യോതിഷ വിധിപ്രകാരമോ, പാരമ്പര്യ ചികിത്സ രീതിയിയോ അല്ല ചികിത്സ. തിരൂരങ്ങാടി പന്താരങ്ങാടിയിലുളള ഇയാളുടെ
ഒരു ബന്ധു പറഞ്ഞു പഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നാണു പോലീസ് പറയുന്നത്. നേരത്തെ ഇയാള്‍ വര്‍ക്ക് ഷോപ്പിലും മറ്റു കൂലിപ്പണി കളും ചെയ്തിരുന്നു. കുടുംബം വീട്ടില്‍ തന്നെ ഉണ്ട് .കൂടാതെ മറ്റൊരു സ്ത്രീയെ
കൂട്ടിക്കൊണ്ടുവന്ന് വെന്നിയൂരില്‍ ഉള്ള ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിട്ടുണ്ട് .അതും ഇയാളുടെ ഭാര്യ യാണെന്നാണ് പറയുന്നത്.
അമിത മദ്യപാനിയാണെന്നും പോലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചു തന്നെയാണ് ഇത്തരത്തിലുള്ള ചികിത്സകള്‍ നടത്തുന്നത്. എന്നാല്‍ ചികിത്സ യെ പറ്റിയുള്ള ബോര്‍ഡോ പേരുവിവരങ്ങളോ ഒന്നും കാണാനില്ല.

തകിടുകള്‍ എഴുതി നല്‍കുക, നൂല് ജപിച്ച് കൊടുക്കുക, കൈ വിഷ പരിഹാരം തുടങ്ങിയ ചികിത്സകളാണ് നടത്തിവന്നിരുന്നത്.
ഇവരോട് പ്രതി പരാതിക്കാരിക്കും അനിയനും വയറ്റില്‍ കൈവിഷം കൊടുത്തിട്ടുണ്ട് എന്നും ആയതിനാലാണ് അസുഖങ്ങള്‍ മാറാത്തത് എന്നുമാണ് പറഞ്ഞ് വിശ്വസിപ്പിച്ചത്. ശേഷം ,കൈവിഷം പുറത്തെടുക്കണം എന്നും പറഞ്ഞാണ് ചികിത്സ തുടങ്ങി. ആദ്യം അനിയനെ റൂമിലേക്ക് വിളിപ്പിച്ചു വയറ്റില്‍ എന്തോ പാത്രം വെച്ച് ചികിത്സിച്ച് കൈവിഷം എന്ന് പറഞ്ഞ് എന്തോ ഒരു കറുത്ത വസ്തു കുടുംബാംഗങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ കുടുംബത്തിന് വിശ്വസം വര്‍ധിച്ചു. തുടര്‍ന്ന് പരാതിക്കാരിയെ മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു പീഡനം.പ്രതിപീഡിപ്പിക്കുന്നതിനിടെ പരാതിക്കാരിയുടെ വായപൊത്താന്‍ ശ്രമിച്ചെങ്കിലും അവസാനം യുവതി ബഹളംവെക്കുകയും പ്രതിയുടെ മുറിയിലുണ്ടായിരുന്ന വസ്തുക്കള്‍ എറിഞ്ഞു നശിപ്പിക്കുകയുംചെയ്തു. ഇതിനിടയില്‍ പ്രതിയെ മര്‍ദ്ധിക്കാനും യുവതി ശ്രമിച്ചു.

ഉച്ചത്തില്‍ ബഹളം വെച്ചതോടെ പരിസരവാസികള്‍ ഓടിക്കൂടിയതോടെ പ്രതി വീട്ടില്‍നിന്നും മൂങ്ങുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി
സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിരന്തര അന്വേഷണം നടത്തിയതില്‍ പ്രതിയെ
അറസ്റ്റ് ചെയ്യുകയും ചെയ്ത. ദൂരെ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ഇവിടെ ചികിത്സയ്ക്ക് വരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Sharing is caring!